സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന്‍ ബ്ലഡ് ഡോണേഴ്‌സ് സെന്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊനേഷന്‍ ക്യാമ്പില്‍ 120ലധികം പേര്‍ രക്തദാനം നിര്‍വഹിച്ചു.

city exchange

ക്യാമ്പിന്റെ ഉദ്ഘാടനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിര്‍വ്വഹിച്ചു. സംസ്‌കൃതി ബിന്‍ ഉമ്രാന്‍ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, ട്രഷറര്‍ അപ്പു കാവണിശ്ശേരി, വൈസ് പ്രസിഡന്റ് സുനീതി സുനില്‍, നോര്‍ത്ത് മേഖല സെക്രട്ടറി അബ്ദുല്‍ ഹക്കിം, സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി ഇ എം സുധീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്‌കൃതി ബിന്‍ ഉമ്രാന്‍ സെക്രട്ടറി രാജു വി കെ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഇംത്യാസ് നന്ദിയും പറഞ്ഞു.

രക്തദാന ക്യാമ്പിനൊപ്പം കുട്ടീസ് മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!