സംസ്‌കൃതി ഫൈനല്‍ വിസില്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: 2026 ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്‌കൃതി ഖത്തര്‍ ‘ഫൈനല്‍ വിസില്‍’ ഫുട്‌ബോള്‍ ആഘോഷപരിപാടി സംഘടിപ്പിച്ചു. നജ്മയിലെ സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ ഫാന്‍ സോണ്‍, ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമുകളുടെ വിശകലനം, ലോകകപ്പിന്റെ ചരിത്രവും ആഗോള പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന വിവിധ സെഷനുകള്‍ അരങ്ങേറി.

city exchange

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംസ്‌കൃതി സൗത്ത് സോണ്‍ പ്രസിഡന്റ് റിജോ പരിപാടിയുടെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു.

ലോകകപ്പിന്റെ ഉത്ഭവം മുതല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിക്കുന്ന കായികമേളയായി അത് വളര്‍ന്ന ചരിത്രം, 2026 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പുകള്‍, ടീമുകളുടെ നിലവിലെ ഫോം, തന്ത്രപരമായ ശക്തികള്‍, ശ്രദ്ധേയരായ താരങ്ങള്‍ എന്നിവയെ ആസ്പദമാക്കി ഫ്രീലാന്‍സ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കരുണ്‍, ഫുട്‌ബോള്‍ അനലിസ്റ്റുകളായ ഫത്താഹ്, റിബിന്‍ എന്നിവര്‍ പങ്കെടുത്ത ടോക്ക് ഷോ ശ്രദ്ധേയമായി.

ലോകകപ്പ് ചരിത്രവും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
പതിറ്റാണ്ടുകളായി ലോകകപ്പില്‍ ഇടംപിടിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഉള്‍ക്കൊള്ളുന്ന മെമ്മറി ഡിസ്‌പ്ലേയും ഖത്തര്‍ ആതിഥേയത്വം വഹിച്ച 2022 ഫിഫ ലോകകപ്പിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ഫോട്ടോ ഗാലറിയും പരിപാടിക്ക് കൂടുതല്‍ മാറ്റുകൂട്ടി.

- Advertisement -
Ad image

വക്ര യൂണിറ്റ് സെക്രട്ടറി ദിജോയ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മനു നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!