2023ല്‍ ഭക്ഷണശാലകളില്‍ നടത്തിയത് 210,000ത്തിലധികം പരിശോധനകള്‍

Web Desk
2 Min Read

ദോഹ: ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കി ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായ ഭക്ഷണശാലകള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം കര്‍ശനമായി നിരീക്ഷിക്കുന്നു.

city exchange

എട്ട് മുനിസിപ്പാലിറ്റികളുടെയും നേട്ടങ്ങള്‍ പ്രകടമാക്കിക്കൊണ്ട് മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2023ല്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ഫുഡ് ഔട്ട്ലെറ്റുകളില്‍ 210,733 പരിശോധനകള്‍ രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം 240 ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ പരിശോധനാ കാമ്പെയ്നുകള്‍ കാരണമായി. സാധാരണഗതിയില്‍, നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് ഭക്ഷണശാലകള്‍ ആഴ്ചകളോളം താത്ക്കാലികമായി അടച്ചിടും. മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഔട്ട്‌ലെറ്റുകളില്‍ 30,200 ആരോഗ്യ നിയമങ്ങളുടെ ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

4,910 ഭക്ഷണസാമ്പിളുകള്‍ ഭക്ഷണശാലകളില്‍ നിന്ന് സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് എടുത്ത് അവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ചു. ഭക്ഷണശാലകള്‍ക്കെതിരെ 2,131 പരാതികളും ആരോഗ്യ നിരീക്ഷണ വിഭാഗത്തിന് ലഭിച്ചിരുന്നു.

- Advertisement -
Ad image

വെറ്ററിനറി ഡോക്ടര്‍മാരുള്ള മുനിസിപ്പല്‍ ഇന്‍സ്‌പെക്ഷന്‍ ടീമുകളെ അറവുശാലകളില്‍ വിന്യസിച്ചു. അവിടെ അവര്‍ 2023ല്‍ 314,295 അറുത്ത മൃഗങ്ങളെ പരിശോധിച്ചു. കശാപ്പ് ചെയ്ത മൃഗങ്ങളുടെ 4,182 ജഡങ്ങളും 86,924 കിലോ മാംസവും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതിനാല്‍ നശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം മത്സ്യമാര്‍ക്കറ്റിലെത്തി 38,902 ടണ്‍ മത്സ്യം പരിശോധിച്ച് 157 കിലോ മത്സ്യം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതിനാല്‍ നശിപ്പിച്ചിരുന്നു.

അല്‍ റയാന്‍ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തി- 72,148. 2023ല്‍ 39 ഔട്ട്ലെറ്റുകള്‍ പൂട്ടുകയും 24,699 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. അല്‍ റയാന്‍ മുനിസിപ്പാലിറ്റിയുടെ ഹെല്‍ത്ത് മോണിറ്ററിംഗ് യൂണിറ്റിന് 593 പരാതികളാണ് ഭക്ഷണശാലകള്‍ക്കെതിരെ ലഭിച്ചത്.

ദോഹ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ 68,174 പരിശോധനകള്‍ നടത്തി, അല്‍ റയാന്‍ മുനിസിപ്പാലിറ്റിയാണ് രണ്ടാമത്.

ദോഹ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 67 ഭക്ഷണശാലകള്‍ മുനിസിപ്പല്‍ അതോറിറ്റി അടച്ചുപൂട്ടുകയും 2023ല്‍ 1,239 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ ചട്ടങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം 928 പരാതികളാണ് നഗരസഭയ്ക്ക് ലഭിച്ചത്.

ഉം സലാല്‍ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ കഴിഞ്ഞ വര്‍ഷം 17,192 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി. ആരോഗ്യ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഉമ്മുസലാല്‍ മുനിസിപ്പാലിറ്റിയിലെ 11 ഭക്ഷണശാലകള്‍ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടച്ചുപൂട്ടുകയും 223 ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. മുനിസിപ്പാലിറ്റിക്ക് 100 പരാതികള്‍ ലഭിക്കുകയും 279 ഭക്ഷണ സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

അല്‍ വക്ര മുനിസിപ്പാലിറ്റിയുടെ ഫുഡ് ഔട്ട്ലെറ്റുകളില്‍ 15,282 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തുകയും 66 ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ കാരണമാവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം, അല്‍ ഷിഹാനിയ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ 12,216 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി. 26 ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടിയത്. ഇന്‍സ്‌പെക്ടര്‍മാര്‍ 2,116 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 245 ഭക്ഷണസാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

അല്‍ ഖോര്‍, അല്‍ സഖീറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 10,288 പരിശോധനാ സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഭക്ഷണശാലകള്‍ക്കെതിരെ 144 പരാതികള്‍ ലഭിക്കുകയും 367 ഭക്ഷണസാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അല്‍ ദായെന്‍ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഔട്ട്ലെറ്റുകളില്‍ നടത്തിയ 9,137 പരിശോധനകളില്‍ എട്ട് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുകയും 129 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!