

ദോഹ: ഖത്തറിലെ ഒരു കൊമേഴ്സ്യല്‍ സ്റ്റോറില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് അറബ് രാജ്യക്കാരായ രണ്ടുപേര്‍ മോഷ്ടിച്ചത്.

സംശയാസ്പദമായ രണ്ട് വ്യക്തികള്‍ കടയില്‍ കയറി നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയാണ് മോഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ഏറ്റുപറയുകയും ഒരാള്‍ മോഷ്ടിക്കുകയും രണ്ടാമന്‍ മോഷണ വസ്തുക്കള്‍ വില്‍ക്കുകയുമാണ് ചെയ്തത്. പിടികൂടിയ വസ്തുക്കള്‍ക്കൊപ്പം ഇരുവരെയും നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു.
