
ദോഹ: ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.അബ്ദുല്‍ നാസര്‍ മഹ്ബൂബി അഭിപ്രായപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയില്‍ നിന്ന് പ്രായോഗികമായും ക്രിയാത്മകമായും പിന്തിരിപ്പിക്കണമെങ്കില്‍ നാവുകൊണ്ട് കാതിലേക്കുള്ള സംവേദന കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ലെന്നും ഹൃദയംകൊണ്ട് ഹൃദയത്തെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം. നല്ല കൂട്ടുകെട്ടുകളിലൂടെയും മൂല്യബോധത്തിലൂടെയും വ്യക്തമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സാമൂഹ്യ മാറ്റം സാധ്യമാവുക. ധാര്‍മ്മികതയും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. ലഹരി മുക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കുടുംബങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. വിദ്യാര്‍ഥി സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സ്‌കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മികച്ച വായനക്കാരനായ ഇഷാന്‍ ഖാന്‍, കുട്ടികള്‍ക്ക് ലഹരിമുക്തമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍ഗ്ഗാത്മകമായ വഴികളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നും ഇഷാന്‍ ചൂണ്ടിക്കാട്ടി.
ലഹരി വെടിയുക, ജോലി നേടുക എന്ന മുദ്രാവാക്യമാണ് ഗ്രീന്‍ ജോബ്സ് മുന്നോട്ടുവെക്കുന്നതെന്ന് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്സ് പറഞ്ഞു
ലഹരി ഉപയോഗത്തിന്റെ മന:ശാസ്ത്രപരമായ വശങ്ങളെക്കുറിച്ചും പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും ‘ആസ്റ്റ സോള്‍’ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിഷ സൈബൂള്‍ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്ക്കരണത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ബിന്ദു ലിന്‍സണും നിര്‍വാഹക സമിതി അംഗം ലാജലക്ഷ്മിയും വിശദീകരിച്ചു.
പ്രവാസി ശൃംഖലകള്‍ വഴി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് ലോക കേരള സഭാംഗങ്ങളായ ഷൈനി കബീര്‍, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചു.
താഴെത്തട്ടിലുള്ള നിരന്തരമായ ബോധവത്ക്കരണത്തിന്റെ പ്രാധാന്യം ലഹരി വിരുദ്ധ സമിതി ഖത്തര്‍ പ്രസിഡന്റ് ജാഫര്‍ ജാതിയേരി, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഖത്തര്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ ഊന്നിപ്പറഞ്ഞു.
മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഭാരവാഹികളായ അബ്ദുള്ള പൊയില്‍, ജാഫര്‍ മുറിച്ചാണ്ടി, ഷാം ദോഹ, സവിത ദീപു, നിഷാദ്, സുബൈര്‍ പാണ്ടവത്ത് എന്നിവരും ചടങ്ങില്‍ സംസാരിക്കുകയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദ വേ കോര്‍പ്പറേറ്റ് സി ഇ ഒ ഉവൈസ് ഉസ്മാന്‍ നന്ദി പറഞ്ഞു.

