
ദോഹ: വി വില്‍ റോക്ക് യു പാടി സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ആവേശം വിതറി സംഗീതവും പുതുമയും കൂട്ടിയോജിപ്പിച്ച് ആഗോള ഫുട്ബാള്‍ ആരാധകരെ ബന്ധിപ്പിച്ച് ലോകകപ്പ് ഔദ്യോഗിക എയര്‍ലൈന്‍ ഖത്തര്‍ എയര്‍വെയ്‌സ് കാംപയിന്‍.

ഫിഫ ലോകകപ്പിന് മുമ്പുള്ള അവിസ്മരണീയമായ യാത്രകള്‍ ആഘോഷിക്കുന്ന ഊര്‍ജ്ജസ്വലവും ആവേശകരവുമായ ടി വി പരസ്യമാണ് ഖത്തര്‍ എയര്‍വേയ്സ് കാംപെയ്്‌നിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്. സ്പോര്‍ട്സ് ആരാധകരെ ഒന്നിപ്പിക്കുന്നതും തടസ്സങ്ങളെ മറികടക്കുന്നതുമായ സാര്‍വത്രിക ഭാഷയാണെന്ന എയര്‍ലൈനിന്റെ ഉറച്ച വിശ്വാസത്തെ ഉയര്‍ത്തുന്ന ഗാനം പ്രതിഫലിപ്പിക്കുന്നു.

എയര്‍ലൈനിന്റെ പുതിയ വെര്‍ച്വല്‍ റിയാലിറ്റി അനുഭവം ക്യുവേഴ്‌സ് വഴി കാംപയിന്‍ പരസ്യം കാണാന്‍ കളി ആരാധകരേയും ഖത്തര്‍ എയര്‍വെയ്‌സ് ആരാധകരേയും ക്ഷണിക്കുന്നുണ്ട്. www.qatarairways.com/FWC2022 സന്ദര്‍ശിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റായ ക്യുസ്യൂട്ടില്‍ ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ലോകത്ത് ഹാന്‍ഡ്-ഓണ്‍ അനുഭവമാണ് സമ്മാനിക്കുന്നത്. വെര്‍ച്വല്‍ ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനിലാണ് കാംപെയിന്‍ കണാനാവുക.

അനുഭവ വേളയില്‍ മത്സര ടിക്കറ്റുകള്‍, റിട്ടേണ്‍ ഫ്‌ളൈറ്റുകള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫിഫ ലോകകപ്പ് ട്രാവല്‍ പാക്കേജ് നേടാനുള്ള അവസരത്തിന് ഇന്‍ഫ്‌ളൈറ്റ് ഡിലൈറ്റ് ഗെയിം കളിക്കാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.
ഭൂമിയിലെ ഏറ്റവും വലിയ കായിക മേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആഗോള ആരാധകരിലേക്ക് പറക്കാന്‍ തങ്ങള്‍ പൂര്‍ണ്ണമായും സജ്ജരാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. പുതിയ കാംപയിനില്‍ ഫിഫ ലോകകപ്പ് ഖത്തറിനോടുള്ള തങ്ങളുടെ പ്രതീക്ഷയും ആവേശവും പ്രകടിപ്പിക്കുകയും സ്പോര്‍ട്സിനെക്കുറിച്ചുള്ള ആവേശവുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലൂടെയോ കായികത്തിലൂടെയോ സംഗീതത്തിലൂടെയോ പുതുമകളിലൂടെയോ ആരാധകരെ ബന്ധിപ്പിക്കുന്നതിനും ഖത്തറിലെ ലോകത്തെ ഒന്നിപ്പിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്തില്‍ ലണ്ടനില്‍ ദ ജേര്‍ണി ടൂര്‍ ആരംഭിച്ചു ഖത്തര്‍ എയര്‍വേസ് ടൂര്‍ണമെന്റിന്റെ 100-ദിനങ്ങളുടെ നാഴികക്കല്ല് അടയാളപ്പെടുത്തി. ഇന്ററാക്ടീവ് ബസ് 13 യൂറോപ്യന്‍ നഗരങ്ങളില്‍ പര്യടനം തുടരുന്നുണ്ട്. ആരാധകര്‍ക്ക് നെയ്മര്‍ ജൂനിയറിനെതിരെ അവരുടെ കഴിവുകള്‍ പരീക്ഷിക്കാനുള്ള അവസരം ഉള്‍പ്പെടെ നിരവധി അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചും ഫിഫ ലോകകപ്പിനെക്കുറിച്ചും കൂടുതലറിയാനും സഹായിക്കുന്ന പരിപാടിയില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ബ്രാന്‍ഡഡ് ബസ് സന്ദര്‍ശിക്കുന്ന ആരാധകര്‍ക്ക് #FlytoQatar2022 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അനുഭവം പങ്കുവെക്കാവുന്നതാണ്. ഇതിലൂടെ മത്സര ടിക്കറ്റുകളും ടൂര്‍ണമെന്റിലേക്കുള്ള യാത്രാ പാക്കേജുകളും നേടാനുള്ള അവസരവും ലഭിക്കും.
അറേബ്യന്‍ സംസ്‌കാരത്തിന്റെ പ്രതീകങ്ങള്‍ വിളിച്ചോതുന്ന തരത്തില്‍ ലോകോത്തര നിലവാരമുള്ള എട്ട് സ്റ്റേഡിയങ്ങളിലായാണ് ഫിഫ ലോകകപ്പ് 2022 ഖത്തര്‍ അരങ്ങേറുന്നത്. ഓപ്പണിംഗ് മാച്ചിന് അറുപതിനായിരം സീറ്റുകളുള്ള അല്‍ ബൈത്ത് സ്റ്റേഡിയവും ഫൈനലിന് 80,000 സീറ്റുകളുള്ള ലുസൈല്‍ സ്റ്റേഡിയവുമാണ് ആതിഥേയത്വം വഹിക്കുന്നത്. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, സ്റ്റേഡിയം 974, അല്‍ തുമാമ സ്റ്റേഡിയം എന്നിവ ഉള്‍പ്പെടുന്ന ബാക്കിയുള്ള സ്റ്റേഡിയങ്ങളില്‍ 40,000 കാണികളെ ഉള്‍ക്കൊള്ളും.
ഡിമാന്‍ഡ് കുതിച്ചുയരുന്നതോടെ, ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഇവന്റില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാന്‍ ആരാധകര്‍ക്കായി ഖത്തര്‍ എയര്‍വേയ്സ് എല്ലാം ഉള്‍ക്കൊള്ളുന്ന യാത്രാ പാക്കേജുകള്‍ വര്‍ധിപ്പിച്ചു. ഈ പാക്കേജുകളില്‍ മാച്ച് ടിക്കറ്റുകള്‍, റിട്ടേണ്‍ ഫ്‌ളൈറ്റുകള്‍, താമസം എന്നിവ ഉള്‍പ്പെടുന്നു, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് qatarairways.com/FIFA2022-ല്‍ അവരുടെ പ്രിയപ്പെട്ട ടീമിനെ പിന്തുടരാനുമാവും.
2017 മുതല്‍ ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയെന്ന നിലയില്‍, ഖത്തര്‍ എയര്‍വേസ് 2019, 2020 വര്‍ഷങ്ങളിലെ ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വന്‍ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഖത്തറിലാണ് ആതിഥേയത്വം വഹിച്ചത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022നെയും ഖത്തര്‍ എയര്‍വെയ്‌സ് ആകാംക്ഷയോടെയാണ് പ്രതീക്ഷിക്കുന്നത്.

