ചേന്ദമംഗലൂരിലെ ‘സായാഹ്നം’ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

കോഴിക്കോട്: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരുമിച്ചിരിക്കാനും വായിക്കാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനുള്ള വേദിയൊരുക്കുന്ന ‘സായാഹ്നം’ ചേന്ദമംഗലൂരില്‍ ഒരുങ്ങുന്നു. അന്തരിച്ച സി ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയില്‍ അദ്ദേഹത്തിന്റെ കുടുംബം നിര്‍മിക്കുന്ന സ്നേഹവീടിന്റെ ഉദ്ഘാടനം 29ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ് രാഹുല്‍ഗാന്ധി എം പി നിര്‍വഹിക്കും. സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചേന്ദമംഗലൂര്‍ ചാപ്റ്ററിനാണ് സായാഹ്നത്തിന്റെ നടത്തിപ്പു ചുമതല. കോവിഡ് കാലത്തെ മുതിര്‍ന്ന പൗരന്‍മാരുടെ ഒറ്റപ്പെടല്‍കൂടി കണക്കിലെടുത്തു നിര്‍മിച്ച കെട്ടിടത്തിന്റെ താഴത്തെനില വഴിയാത്രക്കാര്‍ക്ക് വിശ്രമത്തിനുള്ളതാണ്. എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്കും ഈ സ്ഥലം ഉപയോഗിക്കാം.

city exchange

ഉദ്ഘാടന പരിപാടിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മുക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി ടി ബാബു, ജോര്‍ജ് എം തോമസ്, കെ എം ഷാജി, അഷറഫ് താമരശേരി, നവാസ് പാലേരി എന്നിവര്‍ പങ്കെടുക്കും. കെ ടി നജീബ്, വി പി അബ്ദുല്‍ ഹമീദ്, വേലായുധന്‍ മാസ്റ്റര്‍, ഇംതിഹാസ് എന്നിവര്‍ ചെയര്‍മാന്‍മാരും സി ടി തൗഫീഖ്, മുഹമ്മദ് അമ്പലത്തിങ്ങല്‍, സൈഫുദ്ദീന്‍ കടാമ്പള്ളി എന്നിവര്‍ കണ്‍വീനര്‍മാരുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ചേന്ദമംഗലൂര്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയമായിരുന്ന ഓത്തുപള്ളിക്കൂടം നടത്തിയ കോമുക്കുട്ടിയുടെ മകനാണ് സി ടി ജബ്ബാര്‍ ഉസ്താദ്. ആ പള്ളിക്കൂടത്തില്‍ പഠിച്ചവരും ഗ്രാമത്തിലെ മുതിര്‍ന്നപൗരന്‍മാരില്‍ വരുന്നു. 1971ല്‍ ആരംഭിച്ച പ്രവാസമാണ് ഗ്രാമത്തെ സാമ്പത്തികമായും മറ്റും മെച്ചപ്പെടുത്തിയത്. അതിന്റെ ഓര്‍മയില്‍ക്കൂടിയാണ് സായാഹ്നം പണികഴിപ്പിക്കുന്നതെന്ന് നിര്‍മാണ കൂട്ടായ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!