

ആലുവ: പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തുകയും വൈദ്യുതി തീരുവയും കെട്ടിട നികുതിയും ഭൂമിയുടെ ന്യായവിലയും പൂട്ടിക്കിടന്ന വീടിനും മോട്ടോര്‍ വാഹന നികുതിയും ഉള്‍പ്പെടെ വര്‍ധിപ്പിക്കുകയും ചെയ്ത ബജറ്റിനെതിരെ കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. കെ എം ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

അസീസ് തേവക്കല്‍ സ്വാഗതം പറഞ്ഞു. സമാപനം കൊമ്പറയില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എം ബി കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. പരീകുഞ്ഞ് അട്ടക്കട്ടില്‍ നന്ദി പറഞ്ഞു. കെ എം കുഞ്ഞുമോന്‍, യൂസഫ്, അസീസ്, അസ്സിസ് കൊമ്പറ, അഷറഫ് എടത്തല, അബ്ബാസ്, ശിഹാബ്, ഷിജാര്‍, സിന്ധു, സാജിത, ഷറീന, ഇ ഒ അബു, സാധി, എം എം ഹസ്സന്‍, സിയാദ്, അന്‍സാര്‍, ആഷിക് എടത്തല, സിദ്ദീഖ് യൂത്ത് എന്നിവര്‍ പങ്കെടുത്തു.

നൊച്ചിമ കോമ്പാറ ജംഗ്ഷനില്‍ സമാപിച്ച റാലിയെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുംതാസ് ടീച്ചര്‍ അഭിസംബോധന ചെയ്തു. റാലിയില്‍ ബ്ലോക്ക്, മണ്ഡലം, യൂത്ത് കോണ്‍ഗ്രസ്, നേതാക്കളും നൂറ് കണക്കിന് പ്രര്‍വര്‍ത്തകരും അണിനിരന്നു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

