

ദോഹ: യു എ യില്‍ നടന്ന ജെ കെ എസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ മണികണ്ഠന്‍ അപ്പുവിനെ ഖത്തര്‍ വെളിച്ചം വെളിയങ്കോട് ആദരിച്ചു. ഖത്തറിലെ എംപവര്‍ അക്കാദമിയിലെ കരാട്ടെ പരിശീലകനായ മണികണ്ഠന്‍ ഖത്തര്‍ വെളിച്ചം എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്. ഇന്ത്യ, ഖത്തര്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫുഡ് ലോഞ്ച് റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ഇമാറ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ശരീഫ് ചിറക്കലാണ് മണികണ്ഠനുള്ള ഉപഹാരം നല്‍കി ആദരിച്ചത്.

ഒരു ദിവസത്തിന്റെ അല്‍പ സമയമെങ്കിലും സ്വന്തം ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും അത് മാനസികവും ശാരീരികവുമായ ഉണര്‍വും ഉന്മേഷവും നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

