
ദോഹ: അഫ്ഗാനിസ്ഥാന്റെ വിവിധ പ്രദേശങ്ങളെ ബാധിച്ച പ്രളയത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തര്‍ അഫ്ഗാനിസ്ഥാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ പ്രളയത്തിന്റെ ആഘാതങ്ങളെ ഖത്തര്‍ ഗൗരവത്തോടെ കാണുന്നതായും ഈ ദുരന്തസമയത്ത് അഫ്ഗാന്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
