

ദോഹ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹിയും സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ സണ്ണിക്കുട്ടി അബ്രഹാമിന് ഇന്‍കാസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.

ജില്ലാ പ്രസിഡന്റ് സുനില്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഷഹാനിയ യു സി സി ക്യാമ്പ് പരിസരത്തു നടന്ന യാത്രയയപ്പ് സംഗമം ജില്ലാ കമ്മിറ്റി രക്ഷാധികാരി ശഫാഫ് ഹാപ്പാ ഉദ്ഘാടനം ചെയ്തു.

ഇന്‍കാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഒരു മുതല്‍ കൂട്ടായിരുന്നു അദ്ദേഹമെന്നും സംഘടന ഏല്പിച്ച ഉത്തരവാദിത്വം മാതൃകാപരമായി നിറവേറ്റിയും ജില്ലാ കമ്മിറ്റിക്ക് വേണ്ടിയുള്ള ഉപദേശം നല്‍കിയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടിയേയും ഒരു പോലെ സ്നേഹിച്ചിരുന്ന സണ്ണി ചേട്ടന് മറ്റുള്ളവര്‍ക്ക് എന്നും ഒരു മാതൃകയായിരുന്നുവെന്നും ശഫാഫ് ഹാപ്പാ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജില്ലാ കമ്മിറ്റി ട്രഷറര്‍ ജയന് കാഞ്ഞങ്ങാട്, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ലത്തീഫ്, വൈസ് പ്രസിഡണ്ട് ഖാലിദ്, ജോയിന്റ് സെക്രട്ടറി അസൈനാര്‍, എക്സിക്യൂട്ടീവ് അംഗം അബ്ദുല്ല അക്കര, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി അനീഷ്, ട്രഷറര്‍ ഉനൈഫ്, നിശാന്ത്, ശ്രീജിത്ത്, സുജിത്ത് എന്നിവരും പങ്കെടുത്തു.

