ട്രംപ് ഗോള്‍ഫ് ക്ലബ്, വില്ലകള്‍ വികസിപ്പിക്കുന്നതിന് ഖത്തരി ഡയറും ഡാര്‍ ഗ്ലോബലും കരാറായി

Web Desk
1 Min Read

ദോഹ: ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന സിമൈസ്മ തീരദേശ പദ്ധതിയുടെ ഭാഗമായി ആഡംബര 18-ഹോള്‍ ഗോള്‍ഫ് കോഴ്സ്, ഗോള്‍ഫ് ക്ലബ്, ട്രംപ് ബ്രാന്‍ഡഡ് ആഡംബര വില്ലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ് വികസിപ്പിക്കുന്നതിന് ഖത്തരി ഡയാര്‍ ഡാര്‍ ഗ്ലോബലിമായി കരാറില്‍ ഒപ്പുവച്ചു. മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തരി ഡയാര്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ, ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവയ്ക്കല്‍ ചടങ്ങ് നടന്നത്.

city exchange

ഖത്തരി ഡയാര്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സിഇഒ എഞ്ചിനീയര്‍ അലി മുഹമ്മദ് അല്‍-അലി, ഡാര്‍ ഗ്ലോബലിന്റെ സിഇഒ സിയാദ് എല്‍ ചാര്‍ എന്നിവര്‍ ലുസൈലിലെ ഖത്തരി ഡയാര്‍ ആസ്ഥാനത്താണ് കരാറില്‍ ഒപ്പുവച്ചത്. സിമൈസ്മ വികസനത്തിന്റെ എട്ട് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 790,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സഹകരണം, ലോകോത്തര നിലവാരമുള്ള 18-ഹോള്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് കോഴ്സ്, ഒരു ട്രംപ് ഗോള്‍ഫ് ക്ലബ് ഹൗസ്, ഗോള്‍ഫിനെയും ബീച്ചിനെയും അഭിമുഖീകരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡഡ് വില്ലകള്‍ എന്നിവ ഒരുക്കും.

കൂടാതെ 650,000 ചതുരശ്ര മീറ്റര്‍ തീം പാര്‍ക്ക് (ലെജന്‍ഡ്സ് ഓഫ് ലെജന്‍ഡ്സ്), ടൂറിസം, ഹോസ്പിറ്റാലിറ്റി സോണുകള്‍, ഒരു യാച്ച് മറീന, ബീച്ച് ക്ലബ്, സാംസ്‌കാരിക, റീട്ടെയില്‍, ഡൈനിംഗ് അനുഭവങ്ങളുടെ ക്യൂറേറ്റഡ് മിശ്രിതം എന്നിവ ഉള്‍ക്കൊള്ളും.

Share This Article
Leave a Comment
error: Content is protected !!