യു എസിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ക്ക് മാറ്റമില്ല

Web Desk
1 Min Read

ദോഹ: യു എസിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ 12 റൂട്ടുകളിലേക്കുമുള്ള എല്ലാ വിമാനങ്ങളും നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. യു എസില്‍ നിന്ന് ദോഹയിലേക്കുള്ള ചില മടക്ക വിമാനങ്ങള്‍ക്ക് ചെറിയ കാലതാമസം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ എയര്‍വെയ്‌സ് കൂട്ടിച്ചേര്‍ത്തു.

city exchange

യു എസില്‍ 5ജി വിന്യസിക്കുന്നതിന്റെ ഭാഗമായി അടുത്ത 24 മണിക്കൂറിനുള്ളില്‍ നിരവധി വിമാനക്കമ്പനികള്‍ സര്‍വീസ് റദ്ദാക്കുന്നതും സമയം മാറ്റുന്നതും ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചിരുന്നു. 5ജി വിന്യാസവുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും യു എസ് ഫ്‌ളൈറ്റുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടെ ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കുമെന്നും എയര്‍ലൈന്‍സ് കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!