ഹിറ്റടിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും

Web Desk
1 Min Read

ദോഹ: ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലുമായി യാത്ര ചെയ്തവരുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. മാര്‍ച്ച് 30നും ഏപ്രില്‍ ഏഴിനും ഇടയിലാണ് ഇത്രയും യാത്രക്കാര്‍ ഇരു സേവനങ്ങളും ഉപയോഗപ്പെടുത്തിയത്.

city exchange

ഖത്തര്‍ റെയില്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ദോഹ മെട്രോയില്‍ 17 ലക്ഷം പേരും ലുസൈല്‍ ട്രാമില്‍ 110,000 യാത്രക്കാരുമാണ് സഞ്ചരിച്ചത്. അസീസിയ, ഡിഇസിസി, ലെഗ്തൈഫിയ എന്നിവയാണ് ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍.

കൂടുതല്‍ യാത്രക്കാര്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന. യാത്രക്കാരുടെ വര്‍ധനവിനെ തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്ക്ം മുതല്‍ രണ്ട് സേവനങ്ങളുടേയും സമയത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു.

ദോഹ മെട്രോ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്.

- Advertisement -
Ad image

ലുസൈല്‍ ട്രാം ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1:30 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1:30 വരെയുമാണ് സേവനം നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!