

കൊച്ചി: സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ ‘പടക്കളം’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത്. മെയ് 8നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്‌സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍ എന്നിവരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ഇപ്പോള്‍ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന 22-ാം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങള്‍ വഴി അവര്‍ അവതരിപ്പിച്ച പുതുമുഖ സംവിധായകരില്‍ 16-ാമത്തെ ആളാണ് മനു സ്വരാജ്.
ഫാന്റസി കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കേന്ദ്ര കഥാപാത്രങ്ങളായ സുരാജിനും ഷറഫുദ്ദീനുമൊപ്പം സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഒരു യുവതാരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, രചന- നിതിന്‍ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം- രാജേഷ് മുരുഗേശന്‍, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, കലാസംവിധാനം- മകേഷ് മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികള്‍- വിനായക് ശശികുമാര്‍, ആക്ഷന്‍- രാജശേഖര്‍, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സൗണ്ട് മിക്‌സിങ്- കണ്ണന്‍ ഗണപത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിതിന്‍ മൈക്കല്‍, ഡിഐ- പോയറ്റിക്, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മാര്‍ക്കറ്റിങ്- ഹൈറ്റ്‌സ്, സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

