‘മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി’: വിജയ് സേതുപതി

Web Desk
1 Min Read

കൊച്ചി: തിയേറ്ററുകളില്‍ പ്രേക്ഷക സ്വീകാര്യതയും ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുന്ന മഹാരാജാ ചിത്രത്തിന്റെ കേരളാ പ്രസ്സ് മീറ്റ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നു. മഹാരാജാക്ക് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ ഗംഭീര വരവേല്‍പ്പിനു വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി. നൂറു തിയേറ്ററുകളില്‍ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം നൂറ്റി എഴുപത്തി അഞ്ചില്‍പരം തിയേറ്ററുകളിലാണ് വിജയകരമായി പ്രദര്‍ശനം തുടരുന്നത്. ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് മമ്താ മോഹന്‍ദാസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ നിതിലന്‍ സാമിനാഥന്‍, പ്രൊഡ്യൂസര്‍ സുധന്‍ സുന്ദരം, കേരളാ ഡിസ്ട്രിബൂട്ടര്‍ ഹരീന്ദ്രന്‍ എന്നിവര്‍ പ്രസ്സ് മീറ്റില്‍ സംസാരിച്ചു.

city exchange

അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തിലെത്തുന്ന മഹാരാജായുടെ രചനയും സംവിധാനവും നിതിലന്‍ സാമിനാഥന്‍ നിര്‍വ്വഹിക്കുന്നു. ചിത്രത്തില്‍ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കല്‍ക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം.

സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്‌നാഥ് ആണ്. എ വി മീഡിയാസ് കണ്‍സള്‍ട്ടന്‍സി ത്രൂ ശ്രീ പ്രിയ കാമ്പൈന്‍സ് ആണ് കേരളത്തില്‍ മഹാരാജ തിയേറ്ററുകളിലെത്തിച്ചത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!