സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ് സീരിസ് ‘ഹു ദി അണ്‍നോണ്‍’ ആഗസ്റ്റ് 12ന് റിലീസാവുന്നു

Web Desk
1 Min Read

കൊച്ചി: ത്രില്ലര്‍ സിനിമകളുടെയും സീരീസുകളുടെയും ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കി ‘ഹു ദി അണ്‍നോണ്‍’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ് സീരിസിന്റെ ഒഫീഷ്യല്‍ റിലീസിങ് ഡേറ്റ് പുറത്ത് വന്നു. ആര്‍ എച്ച്4 എന്റര്‍ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഫൈസല്‍ ടി പി നിര്‍മ്മിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അര്‍ജുന്‍ അജു കരോട്ടുപാറയില്‍ ആണ്. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലര്‍ വെബ് സീരീസ് സിനിയ, തിയേറ്റര്‍ പ്ലേ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ എട്ട് പ്ലാറ്റ്‌ഫോമുകളിലൂടെ ആഗസ്റ്റ് 12ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കും.
സിനിമാലോകത്തെ പ്രമുഖര്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ഇതിനോടകം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. അവിടെ ഒറ്റപെട്ടു ജീവിക്കുന്ന ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പോകുന്നതെന്ന് ടീസറിലൂടെ വ്യക്തമാവുന്നുണ്ട്. എങ്കിലും ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെന്റിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ടീസറിലൂടെ ഒരുക്കിത്തരുന്നുണ്ട്. സംവിധായകന്‍ തന്നെ കഥയെഴുതിയ ഈ വെബ്‌സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധന്‍ അനീഷ് കുമാറാണ്. ഇതില്‍ അര്‍ജുന്‍, കാവ്യ, അഭി നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.
പി ആര്‍ ഒ- പി ശിവപ്രസാദ്.

city exchange
Share This Article
Leave a Comment
error: Content is protected !!