‘കട്ടീസ് ഗ്യാങ്’ അട്ടപ്പാടിയില്‍ തുടക്കമായി

Web Desk
1 Min Read

കൊച്ചി: ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയില്‍ ആരംഭിച്ചു.

city exchange

ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
നിഖില്‍ വി നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍- റിയാസ് കെ ബദര്‍, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-
ശ്രീനു കല്ലേലില്‍, മേക്കപ്പ്- ഷാജി പുല്‍ള്ളി, വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- അനുരൂപ്, പരസ്യകല- യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റിയാസ് ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- സജില്‍ പി സത്യനാഥന്‍, രജീഷ് രാജന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ശ്രീക് വാര്യര്‍, ആനക്കട്ടി, കോയമ്പത്തൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളായി
‘കട്ടീസ് ഗ്യാങ്ങ്’ ചിത്രീകരണം പൂര്‍ത്തിയാകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!