വരുന്നത് വന്‍ ത്രില്ലര്‍ ‘ആര്‍ ജെ മഡോണ’; പ്രതീക്ഷയുയര്‍ത്തി ടീസര്‍

Web Desk
1 Min Read

കൊച്ചി: നവാഗതനായ ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന ‘ആര്‍ ജെ മഡോണ’യുടെ ടീസര്‍ പുറത്തിറങ്ങി. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരെ പിരിമുറുക്കം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറൊരു തലത്തില്‍ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആര്‍ ജെ മഡോണ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. ത്രില്ലര്‍ മൂഡില്‍ അല്‍പ്പം ഹൊറര്‍ എലമന്റ്‌സ് കൂടി ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അമലേന്ദു കെ രാജ്, അനില്‍ ആന്റോ, ഷേര്‍ ഷാ ഷെരീഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്നു.

city exchange

ഹിച്ച്‌കൊക്ക് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ വരുന്ന ചിത്രം ‘എ സ്റ്റോളന്‍ ബയോപിക്’ എന്ന ടാഗ്ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോക്കി തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


തിരക്കഥ, എഡിറ്റിംഗ്- ആനന്ദ് കൃഷ്ണ രാജ്, ഛായാഗ്രഹണം- അഖില്‍ സേവ്യര്‍, മ്യൂസിക്- രമേശ് കൃഷ്ണന്‍ എം കെ, വരികള്‍- ഋഷികേശ് മുണ്ടാണി, ആര്‍ട്ട്- ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍- ജസ്വിന്‍ മാത്യു ഫെലിക്‌സ്, മേക്കപ്പ്- മഹേഷ് ബാലാജി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫ്രാന്‍സിസ് ജോസഫ് ജീര, അസ്സോസിയേറ്റ് ഡയരക്ടര്‍- നിരഞ്ജന്‍, ഡി ഐ- ലിജു പ്രഭാകര്‍, മിക്‌സ് എന്‍ജിനിയര്‍- ജിജുമോന്‍ ടി ബ്രൂസ്, വി എഫ് എക്സ്- മനോജ് മോഹനന്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- എം ആര്‍ പ്രൊഫഷണല്‍, ടൈറ്റില്‍- സനല്‍ പി കെ, ഡിസൈന്‍- ജോസഫ് പോള്‍സന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!