ഹിമുക്രി ഏപ്രില്‍ 25ന്

Web Desk
2 Min Read

തിരുവനന്തപുരം: എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രില്‍ 25ന് റിലീസ് ചെയ്യുന്നു.

city exchange

റിട്ടേര്‍ഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബാലന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും എം ബി എ ബിരുദധാരിയുമായ മനോജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് അവന്റെ കൂട്ടുകാരും മൂന്നു പെണ്‍കുട്ടികളും കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് ഈ ചിത്രത്തിന്റെ മുഖ്യപ്രമേയം.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലൂടെയുള്ള മനോജിന്റെ ജീവിതയാത്ര കൂടിയാണ് ‘ഹി മു ക്രി.’

പുതുമുഖം അരുണ്‍ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുന്ന ഹിമുക്രിയില്‍ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവര്‍ നായികമാരാകുന്നു.

- Advertisement -
Ad image

എലിക്കുളം ജയകുമാര്‍ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാള്‍ഡ് നിര്‍വഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനില്‍ കല്ലൂര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്.

പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, അസോസിയേറ്റ് ഡയറക്ടര്‍ എ എല്‍ അജികുമാര്‍, കലാസംവിധാനം അജി മണിയന്‍. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിര്‍വഹിക്കുന്നു. സംഘട്ടനം- ജാക്കി ജോണ്‍സണ്‍, കോറിയോഗ്രാഫി- അശ്വിന്‍ സി ടി, അസ്‌നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്‌സ്- ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം- അജേഷ് ആവണി.

എഫ് എന്‍ എന്റര്‍ടൈന്‍മെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയില്‍ ശങ്കര്‍, കലാഭവന്‍ റഹ്മാന്‍, നന്ദു ജയ്, രാജ്മോഹന്‍, ഡിക്‌സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ പി പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്‌സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍, ശൈലജ ശ്രീധരന്‍നായര്‍, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവര്‍ അഭിനയിക്കുന്നു. വാര്‍ത്താവിതരണം- അജയ് തുണ്ടത്തില്‍, എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!