ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

Web Desk
1 Min Read

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. ഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന മാര്‍പാപ്പയുടെ അന്ത്യം അപ്രതീക്ഷിതമായിരുന്നു.

city exchange

കത്തോലിക്കാ സഭയുടെ 266-ാമത്തെ പരമാധ്യക്ഷനായിരുന്നു അദ്ദേഹം. ലാറ്റിനമെരിക്കയില്‍ നിന്ന് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. 12 വര്‍ഷമാണ് അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നത്.

2013ല്‍ ബനഡിക്റ്റ് പതിനാറാമന്‍ സ്വമേധയാ സ്ഥാനമൊഴിഞ്ഞതോടെയാണ് അര്‍ജന്റീനയില്‍നിന്നുള്ള ഹോര്‍ഹെ മരിയോ ബര്‍ഗോഗ്ലിയോ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും പാവങ്ങളുടെ പുണ്യവാളനായ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച് മാര്‍പാപ്പയായി അധികാരമേല്‍ക്കുന്നതും.

12 വര്‍ഷത്തെ വാഴ്ചയില്‍ സമാധാനത്തിന്റേയും പരിവര്‍ത്തനത്തിന്റെ ദൂതനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യത്യസ്തനാക്കിയത്. ഗാസ ആക്രമണത്തില്‍ ഇസ്രയേലിനും യു എസിനുമെതിരായ നിലപാട് സ്വീകരിക്കാന്‍ മടി കാണിക്കാതിരുന്ന മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ് ഒന്നാമന്‍.

- Advertisement -
Ad image

സഭയിലെ ബാലപീഡകരെ പുറത്താക്കുന്നതിനും വത്തിക്കാനിലെ അഴിമതി തുടച്ചുനീക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!