നാറ്റ്പാക് സംഘം ആലുവയിലെ ഗതാഗതക്കുരുക്ക് സ്ഥലങ്ങല്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ആലുവ: ആലുവ ടൗണിലെയും നാഷണല്‍ ഹൈവേയിലെ പുളിഞ്ചോട് മുതല്‍ പറവൂര്‍ കവല വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആവശ്യത്തെ തുടര്‍ന്ന് നാറ്റ്പാക് സംഘം സ്ഥലം സന്ദര്‍ശിച്ചു. നാറ്റ്പാക്കിലെ ട്രാന്‍സ്പോര്‍ടെഷന്‍ പ്ലാനിങ് ആന്‍ഡ് എഞ്ചിനീയറിംഗ് ഡിവിഷന്‍ സയന്റിസ്റ്റുകളായ ബി അനീഷ് കിനി, അരുണ്‍ ചന്ദ്രന്‍ എന്നിവരാണ് ആലുവ ടൗണിലെയും ഹൈവേയിലെയും എല്ലാ ജംഗ്ഷനുകളും സന്ദര്‍ശിച്ച് ഇപ്പോഴുള്ള ട്രാഫിക് സംവിധാനങ്ങളെ കുറിച്ച് വിലയിരുത്തിയത്. ഉടന്‍ തന്നെ നാറ്റ്പാകിന്റെ വിശദമായ പഠനം ആരംഭിക്കുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, എം പി സൈമണ്‍, സൈജി ജോളി, കൗണ്‍സിലര്‍ കെ ജയകുമാര്‍ എന്നിവര്‍ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Share This Article
Leave a Comment
error: Content is protected !!