ഗാന്ധിയുടെ ദര്‍ശനം അഹിംസ മാത്രമല്ലെന്ന് സി കെ ജലീല്‍

Web Desk
1 Min Read

ആലുവ: ഗാന്ധിയുടെ ദര്‍ശനം അഹിംസ മാത്രമല്ലെന്നും സഹജീവികളെ സഹായിക്കലും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രശ്‌നങ്ങളില്‍ സൗമ്യമായി ഇടപെടലും സാംസ്‌കാരികമായി ഉയര്‍ന്ന സമൂഹത്തെ വാര്‍ത്തെടുക്കലും മഹാത്മാവിന്റെ മുഖ്യ സേവനങ്ങളായിരുന്നുവെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ബക്കര്‍ ഫൗണ്ടേഷന്‍ ട്രഷററുമായ സി കെ ജലീല്‍ പറഞ്ഞു. പി എ ബക്കര്‍ ഫൗണ്ടേഷന്‍ ഗാന്ധി ജയന്തി പ്രമാണിച്ചു തോട്ടക്കാട്ടുകരയില്‍ സംഘടിപ്പിച്ച ഗാന്ധി ദര്‍ശനവും ഭാരതവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

കേരള വര്‍മ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ നാരായണന്‍ സംസാരിച്ചു. ബക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പി എ ഹംസക്കോയ അധ്യക്ഷത വഹിച്ചു. എ സെന്തില്‍ കുമാര്‍, പി എ അബ്ദുല്‍ കരീം, അഡ്വ. ഇസ്മായില്‍ പൂഴിത്തറ, ഡോ. കെ കെ റഷീദ്, ദാവൂദ് കാദര്‍, സാബു പരിയാരത്, ജെയിന്‍ സെബാസ്റ്റ്യന്‍ മോനാച്ചേരി എന്നിവര്‍ പ്രസംഗിച്ചു. സാബു ആന്മരിസ് സ്വാഗതവും ആസിഫ് അലി കോമു നന്ദിയും പറഞ്ഞു.

യോഗാനന്തരം പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ഷാനവാസ് മുടിക്കല്‍ മഹാത്മാവിന്റെ കരിക്കേച്ചര്‍ ക്യാന്‍വാസില്‍ വരച്ചു. പ്രൊഫ. എന്‍ നാരായണനും സി കെ ജലീലും ചിത്രകാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!