

തിരുവനന്തപുരം: ലോക കമ്പോളങ്ങളില്‍ ക്രൂഡോയില്‍ വില താഴോട്ടു പോകുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും
ചുമത്തി കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ധന- പാചകവാതക വില വര്‍ധനവിനെതിരെ സി പി ഐ
ജി പി ഒക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണേണ്ട കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ്. പാചക വാതക
വിലവര്‍ധനവും മണ്ണെണ്ണ വിലവര്‍ധനവും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും യാതൊരു ന്യായീകരണവുമില്ലാത്ത നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ
വിലവര്‍ധനവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധ സമരത്തില്‍ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍,
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജെ വേണുഗോപാലന്‍ നായര്‍, മീനാങ്കല്‍ കുമാര്‍, അരുണ്‍ കെ എസ്, ഇന്ദിരാ രവീന്ദ്രന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, മണ്ഡലം സെക്രട്ടറിമാരായ എസ് മുരളിപ്രതാപ്, വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, കാലടി ജയചന്ദ്രന്‍, അഡ്വ. രാഖി രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.

