

ആലുവ: ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി നവംബര്‍ 27 ഞായറാഴ്ച കറുകുറ്റി അഡല്ക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്ത പരിശോധന നടത്തിയവരുടെ ഫലം ബെന്നി ബഹനാന്‍ എം പിയുടെ എയര്‍പോര്‍ട്ട് റോഡിലുള്ള ഓഫീസില്‍ ലഭ്യമാണ്. ആകെ 356 പേരുടെ രക്തപരിശോധന ഫലങ്ങളാണ് ലഭ്യമായിട്ടുള്ളത്.

തുടര്‍പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ എം പി ഓഫീസില്‍ നിന്നും എത്രയും വേഗം രക്തപരിശോധന ഫലം വാങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന ആശുപത്രികളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ദിവസം തുടര്‍ ചികിത്സയ്ക്ക് ഹാജരാക്കേണ്ടതാണ്. മെഗാ മെഡിക്കല്‍ ക്യാമ്പില്‍ തുടര്‍ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്തവരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഫീസില്‍ നിന്നും ഫോണില്‍ തുടര്‍ചികിത്സ സംബന്ധിച്ച വിവരം അറിയിക്കുന്നതാണ്.
