ശ്രീറാം നിയമനം ജനങ്ങളെ പരിഹസിക്കുന്നത്: എസ് എസ് എഫ്

Web Desk
1 Min Read

കൊക്കാല: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി ജനങ്ങളെ പരിഹസിക്കുന്നതും നീതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് എസ് എസ് എഫ്.
കളങ്കിതനായ വ്യക്തിയെ പ്രധാന പദവികളില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടതിന് പകരം നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന നടപടികള്‍ ജനാധിപത്യ സംവിധാനത്തോട് ചേര്‍ന്നതല്ലെന്ന് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം, ജനറല്‍ സെക്രട്ടറി ഷനീബ് മുല്ലക്കര എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

city exchange

ജൂലൈ 30 ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!