പുരാവസ്തു ഗവേഷകനും എപ്പിഗ്രാഫിസ്റ്റുമായ ആര്‍ നാഗസ്വാമി അന്തരിച്ചു

Web Desk
1 Min Read

ചെന്നൈ: പുരാവസ്തു വകുപ്പിന്റെ പ്രഥമ ഡയറക്ടറും എപ്പിഗ്രാഫിസ്റ്റുമായ ആര്‍ നാഗസ്വാമി അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

city exchange

പുരാവസ്തുശാസ്ത്രം, വാസ്തുവിദ്യ, എപ്പിഗ്രഫി, നാണയശാസ്ത്രം, ഐക്കണോഗ്രഫി, ദക്ഷിണേന്ത്യന്‍ വെങ്കലങ്ങള്‍, ക്ഷേത്രാചാരങ്ങള്‍ എന്നിവയില്‍ അഗാധജ്ഞാനമുണ്ടായിരുന്ന നാഗസ്വാമി കോവിഡ് കാലത്ത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ അടച്ചിടണമെന്ന പക്ഷക്കാരനായിരുന്നു. മഹാമാരി, ഭൂകമ്പം, തീ, അധിനിവേശം എന്നിവയില്‍ അഹാമിക് തത്വങ്ങള്‍ അതിന് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ശൈവസന്യാസിമാര്‍ പാടിയ ശിവന്റെ വാസസ്ഥലമായ ഈറോഡ് ജില്ലയിലെ കൊടുമുടിയില്‍ ജനിച്ച നാഗസ്വാമി കെ പി സുന്ദരാംബാളിന്റെ നാടാണ് തന്റേതെന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. തമിഴിലും സംസ്‌കൃതത്തിലും അദ്ദേഹത്തിന് അഗാധമായ ജ്ഞാനമുണ്ടായിരുന്നു.

- Advertisement -
Ad image

മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ആര്‍ട്‌സില്‍ പൂനെ സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡിയും അദ്ദേഹം കരസ്ഥമാക്കി. പുരാവസ്തു വകുപ്പില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച നാഗസ്വാമി 1966ല്‍ ഡയറക്ടറായി. 1988ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം പ്രസ്തുത സ്ഥാനത്ത് തുടര്‍ന്നു.

1983ല്‍ ഏര്‍ളി സൗത്ത് ഇന്ത്യന്‍ ബ്രോണ്‍സ് എന്ന പുസ്തകം രചിച്ചു. തിരുക്കുറളിന് വേദങ്ങളില്‍ വേരുകളുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു.

ആര്‍ നാഗസ്വാമിക്ക് ഭാര്യയും നാല് മക്കളുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!