അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Web Desk
1 Min Read

ലോസ്ഏഞ്ചല്‍സ്: ഹോളിവുഡ് നടനും കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കാറിലെ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതാണ് അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന് രക്ഷയായത്. കാറോടിച്ച യുവതിക്ക് പരിക്കേറ്റു.

city exchange

സണ്‍സെറ്റ് ബൗള്‍വാര്‍ഡിനും അലെന്‍ഫോര്‍ഡ് അവന്യൂവിനും ഇടയില്‍ റൈവേറിയ കണ്‍ട്രി ക്ലബിന് സമീപത്തായിരുന്നു അപകടം. ഷ്വാര്‍സ്‌നെഗര്‍ സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഷ്വാര്‍സ്‌നെഗര്‍ സഞ്ചരിച്ച യുവതി ഓടിച്ചിരുന്ന യുകോണ്‍ എസ് യു വി ചുവന്ന ടൊയോട്ട പ്രിയസിനെ ഇടിച്ചു നിയന്ത്രണം വിടുകയും മറ്റൊരു വാഹനത്തിന് മുകളിലൂടെ മറിഞ്ഞ ശേഷം പോര്‍ഷെ കയേനില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു. നാല് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 74 കാരനായ ഷ്വാര്‍സ്നെഗറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!