വിജയമന്ത്രങ്ങളുടെ കേരളത്തിലെ പ്രകാശനം മന്ത്രി വി ശിവന്‍ കുട്ടി നിര്‍വഹിച്ചു

Web Desk
1 Min Read

ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ കേരളത്തിലെ പ്രകാശനം കേരള പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരം നിയമസഭാമന്ദിരത്തില്‍ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ്് പുസ്തകം പ്രകാശനം ചെയ്തത്. നജീബ് കാന്തപുരം എം എല്‍ എ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

city exchange

പ്രശസ്ത കവി പ്രഭാവര്‍മ, സിനിമ സംവിധായകരായ പ്രജേഷ് സെന്‍, ഗാന്ധിമതി ബാലന്‍, രാജീവ് ഒ എന്‍ വി, ഡോ. രതീശ് കാളിയാടന്‍, സേതു യേശുദാസന്‍, അക്കോണ്‍ ഹോള്‍ഡിംഗ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ സംബന്ധിച്ചു.

ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, മാനേജര്‍ സി എന്‍ ചേന്ദമംഗലം, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

- Advertisement -
Ad image

ഏത് പ്രായത്തില്‍പെട്ടവര്‍ക്കും ഉപകാരപ്രദമായ കഥകളും പ്രചോദനാത്മക ചിന്തകളുമാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. ആറു ഭാഗങ്ങളിലായി പുസ്തകം ലഭ്യമാണ്. വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!