

പയ്യന്നൂര്‍: പവിത്രമായ കുടുംബ ബന്ധങ്ങളെയും സമൂഹത്തിന്റെ ഭദ്രതയെയും ഇല്ലായ്മ ചെയ്യുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഈ തലമുറയുടെ നാശത്തിന് വഴിയൊരുക്കുമെന്നും നവ ലിബറലിസത്തിന്റെ പേര് പറഞ്ഞ് വിദ്യാര്‍ഥി സമൂഹത്തെ ബലിയാടാക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് പൊതുസമൂഹം പ്രതികരികരിക്കണമെന്നും വിദ്യാഭ്യാസ ചട്ടക്കൂടിലെ ആശങ്കകളും അപകടങ്ങളും ദൂരീകരിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എസ് എം എഫ് റിസോഴ്സ് പേഴ്സണ്‍ ഉസ്താദ് മുഹമ്മദ് ആഷിഖ് നിസാമി ആവശ്യപ്പെട്ടു. ‘ചതിക്കുഴികള്‍ തിരിച്ചറിയുക- ആര്‍ജ്ജവത്തോടെ മുന്നേറുക’ എന്ന ബാനറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പയ്യന്നൂര്‍ റെയ്ഞ്ച് സംഘടിപ്പിച്ച ജെന്റര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി മഹല്ല്തല ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജുമാ അത്ത് പള്ളി അങ്കണത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ രാമന്തളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. രാമന്തളി ഖത്തീബ് സയ്യിദ് അലവി കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സദര്‍ മുഅല്ലിം മുഹമ്മദ് മന്നാനി, ഹിഫ്ളുല്‍ ഖുര്‍ആന്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിദ് അഷ്റഫ് ഫൈസി ആശംസകള്‍ നേര്‍ന്നു. ആര് എം ജെ സി ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
