ടാഗോര്‍ ഹാള്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉടന്‍ തുറക്കണം

Web Desk
1 Min Read

കോഴിക്കോട്: സംസ്‌കാരിക നഗരമായി യുനസ്‌കോയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കോഴിക്കോട് നഗരത്തിന്റെ തിലകക്കുറിയായ ടാഗോര്‍ സെന്റിനറി ഹാള്‍ സംഗീത, സാംസ്‌കാരിക പരിപാടികള്‍ക്കായി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്നും സംഗീതത്തിന്റെ നഗരമെന്ന ഖ്യാതി ലഭിച്ചിട്ടുള്ള കോഴിക്കോട് നഗരത്തിലെ സംഗീത കൂട്ടായ്മകള്‍ക്കും സംഗീത പരിപാടികള്‍ നടത്താനും സൗകര്യപ്രദമായ ഹാളുകള്‍ നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും മുഹമ്മദ് റഫി ഫൗണ്ടേഷന്‍ 17-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കോഴിക്കോട് കോര്‍പ്പറേഷനോടും സാംസ്‌കാരിക വകുപ്പിനോടും അഭ്യര്‍ഥിച്ചു.

city exchange

അളകാപുരിയില്‍ ചേര്‍ന്ന യോഗം മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മുരളി ലുമിനാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ വി സക്കീര്‍ ഹുസൈന്‍, ടി പി എം ഹാഷിറലി, കട്ടയാട്ട് വേണുഗോപാല്‍, എന്‍ സി അബ്ദു ള്ളക്കോയ, കെ സുബൈര്‍, കെ സലാം, ഡോ. വി പി ശശിധരന്‍, യു അഷറഫ്, നയന്‍ ജെ ഷാ, പി പ്രകാശ്, സന്നാഫ് പാലക്കണ്ടി, എ പി റാഫി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി മെഹറൂഫ് മണലൊടി (പ്രസിഡന്റ്), കെ സലാം, കെ സുബൈര്‍, മുര്‍ഷിദ് അഹമ്മദ് (വൈസ് പ്രസി), നയന്‍ ജെ ഷാ (ജന സെക്ര), സന്നാഫ് പാലക്കണ്ടി, എ പി റാഫി, യു അഷറഫ് (സെക്ര), മുരളി ലുമിനാസ്, ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ജുലായ് 30ന് റഫിനൈറ്റ് നടത്തുവാന്‍ തീരുമാനിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!