

ദോഹ: സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തിന്റെ തബലയുടെ വാര്‍ഷിക പരിപാടിയായ താള യാത്രയുടെ 12-ാം വാര്‍ഷികം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ ആഘോഷിച്ചു.

മൂന്നു മുതല്‍ 63 വയസ്സുവരെയുള്ള 35 വിദ്യാര്‍ഥികള്‍ക്ക് തബല അധ്യാപകന്‍ പണ്ഡിറ്റ് സന്തോഷ് കുല്‍ക്കര്‍ണിയാണ് പരിശീലനം നല്‍കിയത്. അധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വേദിയില്‍ തബല അവതരിപ്പിച്ചു. ഹിന്ദുസ്ഥാനി വോക്കല്‍ അധ്യാപകന്‍ പ്രസാദ് പൂജാറിന്റെ നേതൃത്വത്തില്‍ സംഗീതവുമുണ്ടായിരുന്നു.


കര്‍ണാടക സംഘ ഖത്തറിന്റെ നിലവിലെ പ്രസിഡന്റ് രവി ഷെട്ടി, മുന്‍ പ്രസിഡന്റ് അരുണ്‍ കുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബാഗിലു, മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ബില്ലവാസ് ഖത്തര്‍ പ്രസിഡന്റ് സന്ദീപ് സാലിയന്‍, മഹാരാഷ്ട്ര മണ്ഡല്‍ പ്രസിഡന്റ് രാകേഷ് വോ, എന്നിവരുള്‍പ്പെടെ പ്രമുഖ സമുദായ നേതാക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, ടര്‍ക്കിഷ് കള്‍ച്ചറല്‍ സെന്റര്‍ പ്രതിനിധികള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ മികച്ച പിന്തുണ നല്കുന്ന മാനേജിംഗ് ഡയറക്ടര്‍ പി എന്‍ ബാബുരാജനെ സുഷമ ഹരീഷ് അഭിനന്ദിച്ചു.

