
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ബാക് ടു സ്‌കൂള്‍ പ്രൊമോഷന്റെ ഭാഗമായി വുഖൈര്‍ സ്റ്റോറില്‍ കിഡ്‌സ് വര്‍ക്ക് ഷോപ് സംഘടിപ്പിച്ചു. മൂന്നു വിഭാഗങ്ങളിലായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

മെമ്മറി മാച്ച്, വേര്‍ഡ് പസില്‍, വേര്‍ഡ് ഹണ്ടര്‍ എന്നീ ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബങ്ങള്‍ക്ക് വിനോദവും കുട്ടികള്‍ക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികള്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്‌കൂള്‍ പ്രമോഷന്റെ ഭാഗമായി വിവിധ ഉത്പന്നങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. സെപ്തംബര്‍ 10ന് ഈ ഓഫര്‍ സമാപിക്കും.
