

ദോഹ: മലപ്പുറം ജില്ലയിലെ തവനൂര്‍ കാലടിക്കടുത്ത് പെരുമുടിശ്ശേരി എരമംഗലം സ്വദേശി കുട്ടംപറമ്പത്ത് ചാരത്ത് വിനോദ് എന്ന ഉണ്ണികൃഷ്ണന്‍ (49) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. ലാന്‍ഡ് മാര്‍ക്ക് സ്പയര്‍ പാര്‍ട്ട്‌സ് ട്രേഡിങ്ങ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: ശ്രീധരന്‍ നായര്‍. മാതാവ്: ഹേമലത. ഭാര്യ: പ്രസീന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തര്‍ എയര്‍വേസില്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
