

ദോഹ: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 3 ഫെബ്രുവരി 29, മാര്‍ച്ച് 1 തിയ്യതികളില്‍ മൈദര്‍ സ്‌പോട്‌സ് ക്ലബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദോഹയിലെ പ്രശസ്തരായ 16 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഫെബ്രുവരി 29 വ്യാഴാഴ്ച്ച വൈകിട്ട് ഏഴു മുതല്‍ 12 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച്ച രണ്ടരയോടെ ആരംഭിക്കും.

വൈകിട്ട് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ വിവിധ കലാരൂപങ്ങളായ ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട്, കളരിപ്പയറ്റ് എന്നിവക്ക് പുറമെ ഖത്തര്‍ മഞ്ഞപ്പടയുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റ് കൂട്ടും.
ഖത്തറിലെ സാമൂഹ്യ, സംസ്‌കാരിക, വാണിജ്യ സ്‌പോട്‌സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.
രണ്ടായിരത്തിലധികം ആളുകളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന പ്രസ്തുത പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ അല്‍ ബലാദി ഹോള്‍ഡിംഗ് ആണ്. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ പ്ലാറ്റിനം സ്‌പോണ്‍സറും ഫോര്‍ഡ് ട്രക്ക് ആന്റ് ഫോര്‍ഡ് കാര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ അല്‍ ബലാദി സെന്ററിന്റെ അശറഫ്, സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ എം ഡി അബ്ദുറഹ്‌മാന്‍, കൊടുവള്ളി ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികളായ ബഷീര്‍ഖാന്‍, അബ്ദുല്‍ കരീം, അബ്ദുസ്സമദ്, ആബിദീന്‍ വാവാട്, സുഹൈല്‍ കെ പി, നൗഫല്‍ കെ പി, നാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

