അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്കായി ആറ് സര്‍വകലാശാലകള്‍ തുറന്നു

Web Desk
0 Min Read

കാബൂള്‍: വനിതകള്‍ക്കായി ആറ് പ്രവിശ്യകളില്‍ താലിബാന്‍ സര്‍വകലാശാലകള്‍ വീണ്ടും തുറന്നു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ആറെണ്ണത്തിലാണ് വനിതാ വിദ്യാര്‍ഥികള്‍ക്കായി പൊതുസര്‍വകലാശാലകള്‍ വീണ്ടും തുറന്നതെന്ന് താലിബാന്‍ അറിയിച്ചത്.

city exchange

ഒന്നാം താലിബാന്‍ ഭരണം പോലെ വനിതകളെ വിദ്യാഭ്യാസത്തില്‍ നിന്നും ജോലിയില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും താലിബാന്‍ രണ്ടാമതും വിലക്കുമോ എന്ന കാര്യത്തില്‍ ലോകം ആശങ്ക അറിയിച്ചിരുന്നു.

നംഗര്‍ഹാര്‍, കാണ്ഡഹാര്‍ പ്രവിശ്യകളിലെ പൊതുസര്‍വ്വകലാശാലകള്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കായി തുറന്നിട്ടുണ്ടെന്ന് സാംസ്‌ക്കാരിക വിവര മന്ത്രാലയം അറിയിച്ചു. ഹെല്‍മണ്ട്, ഫറഷ നിംറോസ്, ലഗ്മാന്‍ എന്നീ നാല് പ്രവിശ്യകളില്‍ കൂടി സ്ത്രീകള്‍ക്കായി പൊതു സര്‍വകലാശാലകള്‍ തുറന്നിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!