യുക്രെയ്‌നിലെ രണ്ടായിരത്തിലേറെ കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് ആരോപണം

Web Desk
1 Min Read

കീവ്: യുക്രെയ്ന്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യത്തിന്റെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ എംബസി രംഗത്ത്. യുക്രെയ്‌നില്‍ നിന്ന് രണ്ടായിരത്തിലേറെ കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയെന്നാണ് അമേരിക്കന്‍ എംബസിയുടെ ആരോപണം.

city exchange

യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് റഷ്യ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം തികയുകയാണ്. ഇതിനിടയില്‍ 2389 കുട്ടികളെയാണ് സൈന്യം തട്ടിക്കൊണ്ടുപോയതെന്നാണ് എംബസി കുറ്റപ്പെടുത്തുന്നത്. ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് സൈന്യം റഷ്യയിലേക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണത്തില്‍ പറയുന്നത്. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ് ഇവ. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് യു എസ് എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയ്ക്കെതിരെ രംഗത്തെത്തിയത്. റഷ്യന്‍ സൈന്യം ലിവോബെറെഷ്നി ജില്ലയിലെ സ്പോര്‍ട്സ് ക്ലബ് കെട്ടിടത്തില്‍ നിന്നും ആളുകളെ അനധികൃതമായി പിടിച്ചു കൊണ്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യന്‍ സേനയ്ക്ക് യുക്രെയ്്‌നിലെ പ്രധാനപ്പെട്ട ഒരു നഗരവും ഈ ഒരു മാസത്തിനിടയില്‍ പിടിച്ചെടുക്കാനായിട്ടില്ലെന്നത് യുക്രെയ്ന്‍ സൈന്യത്തിന്റേയും ജനങ്ങളുടേയും ചെറുത്തുനില്‍പ്പാണ് സൂചിപ്പിക്കുന്നത്. അധിനിവേശത്തില്‍നിന്നു റഷ്യ പിന്മാറ്റം പ്രഖ്യാപിക്കുകയാണെങ്കില്‍ നാറ്റോ അംഗത്വത്തിനുള്ള ആവശ്യം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും യുക്രെയ്ന്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!