ഇറാന്‍ തീരത്ത് ഭൂചലനം; യു എ ഇയിലും അനുഭവപ്പെട്ടു

Web Desk
1 Min Read

ദുബൈ: ഇറാന്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യു എ ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രതികരണമുണ്ടായി. ഇറാന്റെ തെക്ക് കിഷ് ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

city exchange

റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങളും 5.3 തീവ്രത രേഖപ്പെടുത്തിയ ഒരു ചലനവുമാണ്് കിഷിലുണ്ടായത്. ഹോര്‍മുസ് കടലിടുക്കിന് സമീപത്താണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു.

ഇറാനില്‍ പ്രതിദിനം ഒരു ഭൂകമ്പമെങ്കിലും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2003ല്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ചരിത്ര നഗരമായ ബാമില്‍ 26,000 പേരാണ് കൊല്ലപ്പെട്ടത്. 2017ല്‍ പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ ഏഴാണ് രേഖപ്പെടുത്തിയത്. അന്ന് അറുന്നൂറിലേറെ പേര്‍ മരിക്കുകയും ഒന്‍പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!