മധ്യനിര താരം ബ്രൈസ് മിറാന്‍ഡ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍

Web Desk
1 Min Read

കൊച്ചി: ചര്‍ച്ചില്‍ ബ്രദേഴ്സില്‍ നിന്ന് ബ്രൈസ് മിറാന്‍ഡയെ വെളിപ്പെടുത്താത്ത തുകയ്ക്ക് കരാറാക്കുന്നതില്‍ ധാരണയിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ഥിരീകരിച്ചു. 2026 വരെ ക്ലബ്ബില്‍ തുടരുന്ന മള്‍ട്ടി ഇയര്‍ കരാറിലാണ് ഒപ്പിട്ടത്.

city exchange

മുംബൈ എഫ് സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18 വരെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ് സി ഗോവയുടെ ഡെവലപ്മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ് സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്സ് എഫ് സിയില്‍ ചേര്‍ന്നു. എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറത്തെ പ്രകടനമായിരുന്നു അദ്ദേഹത്തിന് ആ സീസണില്‍. 2019ലെ എലൈറ്റ് ഡിവിഷനില്‍ മൂന്ന് ഗോളടിക്കുകയും 10 എണ്ണത്തിന് അവസരമൊരുക്കയും ചെയ്തു.

എലൈറ്റ് ഡിവിഷനിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വളരെയധികം ശ്രദ്ധ നേടി. വിവിധ ഐ എസ് എല്‍, ഐ ലീഗ് ക്ലബ്ബുകള്‍ വലിയ താല്‍പര്യം കാട്ടി. ഒടുവില്‍ 2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മത്സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ ലീഗ് ചാന്പ്യന്‍ഷിപ്പിനായി ശക്തമായി പോരാടിയ ഗോവന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി. ഈ കാലയളവില്‍ രണ്ട് ഗോളും മൂന്ന് അവസരമൊരുക്കലും അദ്ദേഹത്തിനുണ്ടായിരുന്നു.

- Advertisement -
Ad image

ഐ ലീഗിലെ ശ്രദ്ധേയ പ്രകടനങ്ങള്‍ ബ്രൈസിന് യു എ ഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അണ്ടര്‍ 23 ദേശീയ ടീമിലേക്ക് വിളി നല്‍കി.

ക്ലബ് ഇതിനകം നിരവധി ദീര്‍ഘകാല വിപുലീകരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐ എസ് എല്‍ റണ്ണറപ്പായതില്‍നിന്ന് മുന്നേറാനുള്ള തയ്യാറെടുപ്പിന് ബ്രൈസിന്റെ കൂട്ടിചേര്‍ക്കല്‍ വരാനിരിക്കുന്ന സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. പ്രീസീസണിന്റെ തുടക്കത്തില്‍ ബ്രൈസ് കൊച്ചിയില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.

Share This Article
Leave a Comment
error: Content is protected !!