

ദോഹ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഖത്തര്‍ റെയില്‍ സ്റ്റോപ്പ്ഓവര്‍ ടൂറിസവുമായി സഹകരിച്ച് ഖത്തര്‍ റെയിലിന്റെ മെട്രോ സംവിധാനത്തെ പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗമായി ഉയര്‍ത്തി മൂന്ന് പുതിയ സുസ്ഥിര സിറ്റി ടൂറുകള്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിലെ സുസ്ഥിരതയ്ക്കും ഉത്തരവാദിത്ത വികസനത്തിനും മുന്‍ഗണന നല്‍കുന്ന ഖത്തറിന്റെ ദേശീയ ദര്‍ശനം 2030മായി ഈ സംരംഭം യോജിക്കുന്നു.

ഡിസ്‌കവര്‍ ദി സിറ്റി ഓഫ് ദോഹ- മെട്രോ, വെസ്റ്റ്‌ബേ, കത്താറ കള്‍ച്ചറല്‍ വില്ലേജ്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, മ്‌ഷൈറബ് ഡൗണ്‍ടൗണ്‍, സൂഖ് വാഖിഫ് തുടങ്ങിയ ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആദ്യത്തേത്.

സ്പോര്‍ട്സ് സിറ്റി; ദോഹയുടെ അത്ലറ്റിക് വണ്ടേഴ്സ് – മെട്രോ, സൂഖ് വാഖിഫില്‍ ആരംഭിക്കുന്നു, ഖത്തറിന്റെ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചറും അതിന്റെ പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ആസ്പയര്‍ ഡോം, ആസ്പയര്‍ പാര്‍ക്ക്, വില്ലാജിയോ മാള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന കായിക വേദികളിലേക്ക് പങ്കാളികളെ നയിക്കുന്നതാണ് രണ്ടാമത്തേത്.
എജ്യുക്കേഷന്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍- മൂന്നാമത്തെ ടൂര്‍ സൂഖ് വാഖിഫില്‍ നിന്ന് ആരംഭിക്കുകയും ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജ്യുക്കേഷന്‍ സിറ്റി മോസ്‌ക്, എജ്യുക്കേഷന്‍ സിറ്റിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത് മാള്‍ ഓഫ് ഖത്തറില്‍ സമാപിക്കുന്നതാണ് മൂന്നാമത്തേത്. ഈ ടൂര്‍ വിദ്യാഭ്യാസം, സംസ്‌കാരം, വിനോദം എന്നിവ സമന്വയിപ്പിക്കുന്നു.
ഈ മൂന്ന് ടൂറുകളും വളരെ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തത് അവാര്‍ഡ് നേടിയ ഗൈഡ് പിയ സണ്‍ഡ്സ്റ്റെഡാണ്.
മെട്രോ സംവിധാനം ഉപയോഗപ്പെടുത്തുന്നത് ഖത്തറിന്റെ കാര്യക്ഷമമായ പൊതുഗതാഗതം പ്രദര്‍ശിപ്പിക്കുക മാത്രമല്ല, കൂടുതല്‍ പരിസ്ഥിതി സൗഹൃദ ടൂറിസം അനുഭവം വളര്‍ത്തുകയും ചെയ്യുന്നു. ഈ ടൂറുകള്‍ ഖത്തറുമായി കാര്യമായ ഉത്തരവാദിത്തത്തോടെ ഇടപഴകാന്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുമെന്ന് ഉറപ്പുണ്ടെന്ന് സണ്‍ഡ്സ്റ്റെഡ് പറഞ്ഞു.
സ്വകാര്യ ഉടമസ്ഥതയിലുള്ളതും ചെറുതും എന്നാല്‍ ചലനാത്മകവുമായ ഒരു ഡി എം സി എന്ന നിലയില്‍ ഖത്തര്‍ റെയിലുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് സ്റ്റോപ്പ്ഓവര്‍ ടൂറിസത്തിന്റെ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ നൂറ ഹൂസെന്‍ പറഞ്ഞു.

