

ആലുവ: മിനി സിവില്‍ സ്റ്റേഷനിലെ പ്രവര്‍ത്തന രഹിതമായ ലിഫ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്ത് സമര്‍പ്പിക്കുകയും തഹസില്‍ദാറിനെ ഉപരോധിക്കുകയും ചെയ്തു. ജാഥയായി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ ലിഫ്റ്റിന് മുന്‍പില്‍ റീത്ത് സമര്‍പ്പിക്കുകയും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംഘം ആലുവ തഹസില്‍ദാറെ ഉപരോധിക്കുകയും ഒരാഴ്ചക്കുള്ളില്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി എടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

തഹസില്‍ദാറുമായ ചര്‍ച്ചയില്‍ കെ എസ് ഇ ബി വര്‍ക്ക് തീരാത്തതാണ് കാരണമെന്ന് പറഞ്ഞപ്പോള്‍ പി ഡബ്ല്യു ഇലക്ട്രികല്‍ വിങ്ങുമായി ബന്ധപ്പെട്ടപ്പോള്‍ അതിനുവേണ്ട കറന്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ച കാര്യം അറിയിക്കുകയും ചെയ്തു. നിരവധി അംഗവൈകല്യമുള്ള ആളുകള്‍ മുകളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈ ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, ഇലക്ഷന്‍ ഓഫീസ്, ആര്‍ ടി ഒ ഓഫീസ് തുടങ്ങിയ ഓഫീസുകളിലേക്ക് പോകാനുള്ള ഏക ആശ്രയം ഈ ലിഫ്റ്റാണ്. ഓഫീസുകളുടെ സേവനം ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് സേവനങ്ങള്‍ താഴത്തെ നിലയില്‍ നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് എ എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കെയര്‍ കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി, കോണ്‍ഗ്രസ് നേതാക്കന്മാരായ ബാബു കൊല്ലംപറമ്പില്‍, ജി മാധവന്‍കുട്ടി, സിറാജ് ചേനക്കര, വിപിന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ അഷല്‍, അമീര്‍ ഷാ, ഇമ്മാനുവല്‍, ശരത് നെടുവന്നൂര്‍, റിതിന് ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
