കവി ടി ഉബൈദ് സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന്

Web Desk
1 Min Read

ദുബൈ:

city exchange

കവി ടി ഉബൈദിന്റെ പേരില്‍ ദുബൈ കെ എം സി സി കാസര്‍ക്കോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡിനു ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിനു തെരെഞ്ഞെടുത്തത്. അദ്ദേഹം ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. മുന്‍ മന്ത്രി ഡോ: എം.കെ. മുനീര്‍ എം എല്‍ എ , ടി.ഇ. അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രന്‍ ജലീല്‍ പട്ടാമ്പി, എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാഹിത്യകാരന്‍, കവി, അധ്യാപകന്‍, പത്രപ്രവത്തകന്‍, സാമൂഹിക പ്രവത്തകന്‍ തുടങ്ങി എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉബൈദ് മാസ്റ്റര്‍.

Share This Article
Leave a Comment
error: Content is protected !!