

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു തയ്യാറാക്കിയ കരട് ബൈലോ പ്രസിദ്ധീകരിച്ചു. ബൈലോ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് എന്‍ജിനീയര്‍ ഓഫീസ്, കൃഷി ഭവന്‍, കുടുംബാരോഗ്യ കേന്ദ്രം, ശ്മശാനം, പഞ്ചായത്ത് ലൈബ്രറി, ആയുര്‍വേദ ഡിസ്‌പെന്‍സറി, മൃഗാശുപത്രി, മില്‍മ ഡയറി, എസ് പി ഡബ്ല്യു എല്‍ പി സ്‌ക്കൂള്‍ എന്നിവടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം.
