സയന്‍സ്, കൊമേഴ്‌സ് കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് പാത തെളിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ കരിയര്‍ കേഡറ്റ് പദ്ധതി

Web Desk
1 Min Read

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ്‌ന്റെ ഭാഗമായുള്ള സയന്‍സ്, കൊമേഴ്‌സ് കരിയര്‍ കേഡറ്റ്‌സ് ആലുവ ഗവര്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

city exchange

മണ്ഡലത്തിലെ അധ്യാപകരുടെയും മാതാപിതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ഈ പദ്ധതിക്ക് വലിയ കരുത്താണ് നല്‍കുന്നതെന്നും ഇത്തരത്തിലുള്ള പദ്ധതികള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അഭിരുചികളെ അടിസ്ഥാനമാക്കി ഭാവിയില്‍ ഉയര്‍ച്ചകള്‍ കൈവരിക്കാന്‍ വഴിയൊരുക്കുമെന്നും ഉന്നത ലക്ഷ്യങ്ങളിലേക്ക് വിദ്യാര്‍ഥികളെ അലൈവ് പദ്ധതിയിലൂടെ ഉയര്‍ത്തുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

സയന്‍സ്, കോമേഴ്‌സ് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം കുട്ടികളാണ് കരിയര്‍ കേഡറ്റ് പ്രോഗ്രാമില്‍ പങ്കെടുത്തത്. സയന്‍സ് കോമേഴ്‌സ് കേഡറ്റുകളായി 240ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

- Advertisement -
Ad image

സയന്‍സ് കേഡറ്റ് വര്‍ക്ക്‌ഷോപ്പില്‍ അതിന്റെ പ്രായോഗിക അവസരങ്ങളെക്കുറിച്ച് ഡോ. മനു (ഹെഡ് ഓഫ് ഫിസിക്‌സ്, യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്), സഫയര്‍ ഫ്യൂച്ചര്‍ അക്കാഡമിയുടെ സി ഇ ഒ പി സുരേഷ് കുമാര്‍ എന്നിവര്‍ വിശദീകരിക്കുകയും കൂടാതെ ശാസ്ത്രീയ മേഖലകളില്‍ നിന്നും തങ്ങളുടെ വ്യക്തിഗത അനുഭവങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.

കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വവും സാമ്പത്തികവും ആയ കാര്യങ്ങളെക്കുറിച്ചും ബിസിനസ് മേഖലകളിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി ഡോ. രാജി (ഹെഡ് ഓഫ് കൊമേഴ്‌സ്, സെന്റ് സേവിയേഴ്സ് കോളേജ്), ട്രിപ്പിള്‍ ഐ അക്കാഡമിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ആസിഫ്, പ്രണവ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

സോഷ്യല്‍ എന്‍ജിനീയറിങ് വി ക്യാന്‍ സോഷ്യല്‍ ഇന്നോവേഴ്‌സിന്റെ സഹകരണത്തോടെയാണ് മണ്ഡലത്തിലെ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഐറിന്‍ ജോയ്, വി ക്യാന്‍ സോഷ്യല്‍ ഇന്നവേറ്റേഴ്‌സ് കോ ഫൗണ്ടര്‍ ഷാര്‍ജറ്റ് കെ വി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!