

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ അഡ്വ. എ ശങ്കരന്‍ (84) ചാലപ്പുറത്തെ വസതിയില്‍ അന്തരിച്ചു. കോണ്‍ഗ്രസ്സിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസ് എസ്സിലുടെ കൗണ്‍സിലറായ സമയത്താണ് മേയര്‍ പദവിയില്‍ എത്തുന്നത്. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും ഓരോ വര്‍ഷം മേയര്‍ പദവി പങ്കിട്ടു നല്കുന്ന രീതിയായിരുന്നു അന്ന്. അങ്ങനെയാണ് ഇദ്ദേഹവും മേയറാകുന്നത്.

ഇന്ദിരാ ഗാന്ധിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സുകാര്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതിന്റെ ജില്ലയിലെ പ്രധാന നേതാവായി മാറി. ദീര്‍ഘകാലം ചാലപ്പുറം വാര്‍ഡ് കൗണ്‍സിലറായിരുന്നു. സുകുമാര്‍ അഴീക്കോടുമായി ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന രാഷ്ട്രീയ രംഗത്തെ അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു. എ ശങ്കരന്‍.

കോഴിക്കോട്ടെ നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടനത്തില്‍ ഏറെ മുന്നിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു. സൗമന്യനായ മേയര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു ടേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു.
മക്കള്‍: അഭിലാഷ് ശങ്കര്‍ (പി ആര്‍ മാനേജര്‍, യു എല്‍ സി സി), ആദര്‍ശ് (പ്ലാന്റര്‍). മരുമക്കള്‍: രാജലക്ഷ്മി, ആരതി.

