ഹലോ നിര്‍മ്മലാ മാഡം കേരളം ഇന്ത്യയില്‍ തന്നെയാണ്: യൂത്ത് കോണ്‍ഗ്രസ്

Web Desk
1 Min Read

ആലുവ: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ച നിര്‍മല സീതാരാമാനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ഭൂപടം പോസ്റ്റലായി അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

city exchange

വയനാടിന് പോലും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണെന്നും ഉന്നതകുല ജാതരെ മാത്രം പ്രത്യേക വകുപ്പുകളില്‍ നിയമിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അപക്വമാണെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് അംഗീകരിച്ചാല്‍ സഹായിക്കാമെന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നിലപാട് കേരളത്തോടുള്ള അവഹേളനമാണെന്നും ആലുവ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റൊ പി ആന്റു പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ഫാസില്‍ ഹുസൈന്‍, എം എ ഹാരിസ്, സിറാജ് ചേനക്കര, എം എസ് സനു, ആല്‍ഫിന്‍ രാജന്‍, രാജേഷ് നെടുവന്നൂര്‍, ശരത് ചെങ്ങമനാട്,
ജസ്റ്റിന്‍ എടത്തല, അനീഷ് ചേനക്കര, അമീര്‍ഷാ, അനൂപ് അഗസ്റ്റിന്‍, അഫ്‌സല്‍, ഷൈമോന്‍, മുഫീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!