

ആലുവ: 2024- 25 വാര്‍ഷിക പദ്ധതി പ്രകാരം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

16-ാം വാര്‍ഡിലെ എസ്പിഡബ്ല്യു ഹൈസ്‌ക്കൂളിനു സമീപം 124-ാം നമ്പര്‍ വൃന്ദാവന്‍ അങ്കണവാടിയില്‍ നടന്ന വിതരണ പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജിജി, അംഗങ്ങളായ ലീന ജയന്‍, പി എസ് യൂസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, പ്രിയ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പഞ്ചായത്തിലെ 32 അങ്കണവാടികള്‍ക്കും വാര്‍ഷിക പദ്ധതി പ്രകാരം മിക്‌സിയും പ്രഷര്‍ കുക്കറും ചടങ്ങില്‍ വിതരണം ചെയ്തു.
