സമനിലയില്‍ പിരിഞ്ഞ് യു എസും വെയ്ല്‍സും

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സമനില നേടി യു എസ് എ- വെയ്ല്‍സ് മത്സരം. തിമോത്തി വിയയും ഗാരെത് ബെയ്‌ലും ഇരുരാജ്യങ്ങള്‍ക്കുമായി ഗോള്‍ നേടിയപ്പോള്‍ 1-1 സമനിലയില്‍ കളിയവസാനിച്ചു.

city exchange

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റം നടത്തിയ യു എസ് എ ആറ് പതിറ്റാണ്ടിന് ശേഷം ആദ്യമായി ലോകകപ്പിനെത്തിയ വെയ്ല്‍സിന്റെ ആശങ്കകളേയും അങ്കലാപ്പുകളേയും നന്നായി മുതലെടുത്തു. 36-ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചില്‍ നിന്നും ലഭിച്ച പാസ് തിമോത്തി വിയ വലയിലാക്കിയതോടെ യു എസ് എ സമ്പൂര്‍ണ ആധിപത്യം നേടി.

എന്നാല്‍ രണ്ടാം പകുതിയില്‍ വെയ്ല്‍സ് തങ്ങളുടെ ശക്തിയും കഴിവും തിരിച്ചറിഞ്ഞ് രംഗത്തെത്തിയതോടെ യു എസ് എയ്ക്ക് കളി അത്ര എളുപ്പമായില്ല. ഡാനിയല്‍ ജെയിംസിനെ പിന്‍വലിച്ച് കിഫെര്‍ മൂര്‍ കളത്തിലിറക്കി വെയ്ല്‍സ് തങ്ങളുടെ രണ്ടാം പകുതിയിലെ മാറ്റം പ്രഖ്യാപിച്ചു.

- Advertisement -
Ad image

80-ാം മിനുട്ടില്‍ ബോക്‌സില്‍ ഗാരെത് ബെയ്‌ലിനെ വാക്കര്‍ സിമ്മെര്‍മാന്‍ വീഴ്ത്തിയത് റഫറി പെനാല്‍ട്ടി വിധിച്ചതോടെ ബെയ്‌ലിന്റെ 82-ാം മിനുട്ടിലെ കിക്ക് ഗോളായി മാറി.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും. വൈകിട്ട് എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഡെന്‍മാര്‍ക്ക് തുണീഷ്യയേയും വൈകിട്ട് ഏഴിന് സ്‌റ്റേഡിയം 974ല്‍ മെക്‌സിക്കോ പോളണ്ടിനേയും രാത്രി 10ന് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ബെല്‍ജിയം കാനഡയേയും എതിരിടും.

Share This Article
Leave a Comment
error: Content is protected !!