
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സിനാബാങ്ങിന് പടിഞ്ഞാറ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആളപായമോ സ്വത്ത് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം 10 കിലോമീറ്റര്‍ താഴ്ചയിലാണെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

പസഫിക് അഗ്നി വലയത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പങ്ങള്‍ പതിവായി ഉണ്ടാകാറുണ്ട്. അവിടെ നിരവധി ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുകയും പതിവായി അഗ്നിപര്‍വ്വത, ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
