വെള്ളം കൊണ്ടുപോകാനുള്ള കിന്‍ഫ്രയുടെ അപേക്ഷയില്‍ കാലാവധി നീട്ടി നല്‍കരുതെന്ന് എം എല്‍ എ

Web Desk
1 Min Read

ആലുവ: പെരിയാറില്‍ നിന്നും കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടു പോകുന്നതിന് തോട്ടുമുഖം- കൊച്ചിന്‍ ബാങ്ക്- നൊച്ചിമ- മെഡിക്കല്‍ കോളേജ് റോഡ് കുഴിച്ച് പൈപ്പിടുന്നതിനായി പി ഡബ്ല്യൂ ഡിയില്‍ നിന്നും കിന്‍ഫ്രക്ക് നല്‍കിയ നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 2023 ജനുവരി 31ന് അവസാനിച്ചതാണെന്നും കാലാവധി നീട്ടി നല്‍കുന്നതിനായി കിന്‍ഫ്ര പുതിയ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചതായും എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഇത്രയേറെ പ്രതിഷേധം നേരിടേണ്ടി വന്ന ഈ പദ്ധതിക്ക് കാലാവധി നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ടും അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ തിരുവനന്തപുരത്ത് നേരിട്ട് കണ്ടു കത്ത് നല്‍കി.

city exchange

പൈപ്പിടുന്നതിനായി കുഴിച്ച സ്ഥലങ്ങളില്‍ ടാറിങ്ങ് നടക്കാത്തത് മൂലം റോഡ് പൊടി നിറഞ്ഞ് കുണ്ടും കുഴിയുമായി താറുമാറായി ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണെന്നും പൊടി ശല്യം മൂലം പരിസരവാസികള്‍ ശ്വാസം മുട്ടല്‍ ആസ്തമ എന്നിവ മൂലം പുറത്തിറങ്ങുവാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണെന്നും കൂടാതെ ജൂണ്‍ മാസത്തില്‍ മഴ ആരംഭിക്കുന്നതോടുകൂടി ഈ റോഡ് വെള്ളം കെട്ടിക്കിടന്ന് ചെളികൂടി ജനം കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവുമെന്നും ആയതിനാല്‍ ഈ പദ്ധതിക്കുള്ള നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി നല്‍കാതെ, ഈ റോഡ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധാരണം നടത്തുന്നതിനായി നിലവില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നന്നാക്കി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനവസാനമുണ്ടാക്കണമെന്നും എം എല്‍ എ കത്ത് നല്‍കി മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടു.

ഈ വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞതായി എം എല്‍ എ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!